കല്‍പ്പറ്റ: വയനാട്ടില്‍ കൂലി കൂടുതല്‍ ചോദിച്ച ആദിവാസി മധ്യവയസ്‌കനെ മര്‍ദിച്ച് തൊഴിലുടമ. അമ്പലവയല്‍ നീര്‍ച്ചാല്‍ കോളനിയിലെ ബാബുവിനാണ് ക്രൂരമായ മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. കൂലി കൂട്ടിച്ചോദിച്ചതിന് തൊഴിലുടമയായ അമ്പലവയല്‍ മഞ്ഞപ്പാറ സ്വദേശി അനീഷാണ് ബാബുവിനെ മര്‍ദിച്ചത്. സ്ഥിരമായി ജോലിക്ക് പോകുന്ന വീട്ടില്‍നിന്ന് 600 രൂപക്ക് പകരം 700 രൂപ കൂലി ചോദിപ്പോള്‍ ഉടമയുടെ മകന്‍ മുഖത്ത് ചവിട്ടിയെന്നാണ് ബാബുവിന്റെ പരാതി.
മുഖത്ത് ചവിട്ടേറ്റ ബാബുവിന്റെ താടിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. ബാബു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബാബുവിനെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. തൊഴിലുടമയായ അനീഷിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എസ്.സി.എസ്.ടി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.