Mon. Dec 23rd, 2024

ഡല്‍ഹി: ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ പിന്തുണച്ച് ബിജെപി. ബിബിസി ‘ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോര്‍പ്പറേഷന്‍’എന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടി. ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയാണ് ബിബിസി നടപ്പാക്കുന്നത്. തെറ്റുകളൊന്നും ചെയ്തിട്ടില്ലെങ്കില്‍ റെയ്ഡിനെ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്ററി വിവാദമായതിന് പിന്നാലെയാണ് ബിബിസി ഓഫീസുകളിലെ ഈ റെയ്ഡ്.സര്‍വെ മാത്രമാണ് നടക്കുന്നതെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.

നിങ്ങള്‍ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ ഭയപ്പെടേണ്ടതില്ലെന്നും ബിജെപി വാക്താവ് പറഞ്ഞു. ഉദ്യോഗസ്ഥരെ അവരുടെ ജോലിചെയ്യാന്‍ അനുവദിക്കണം. ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയാണ് ബിബിസി നടപ്പാക്കുന്നത്. കോണ്‍ഗ്രസിനും ബിബിസിക്കും ഒരേ അജണ്ടയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിഷം ചീറ്റാത്തിടത്തോളം കാലം എല്ലാ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്ന രാജ്യമാണ് ഇന്ത്യയെന്നും ബിജെപി വാക്താവ് കൂട്ടിച്ചേര്‍ത്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം