Mon. Dec 23rd, 2024
Velupillai Prabhakaran is not dead; P Nedumaran with disclosure

തഞ്ചാവൂര്‍: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി തമിഴ് നാഷണലിസ്റ്റ് മൂവ്‌മെന്റ് നേതാവ് പി നെടുരാമന്‍. വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ടെന്നും തക്ക സമയത്ത് ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുമെന്നാണ് പി നെടുരാമന്റെ വെളിപ്പെടുത്തല്‍. തഞ്ചാവൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് നെടുമാരന്‍ ഇക്കാര്യം പറഞ്ഞത്.

തന്റെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് നെടുമാരന്റെ അവകാശവാദം. എന്നാല്‍ നിലവില്‍ പ്രഭാകരന്‍ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ല. പ്രഭാകരന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് നിലവിലെ തന്റെ വെളിപ്പെടുത്തല്‍ എന്നാണ് നെടുമാരന്‍ പറയുന്നത്. ശ്രീലങ്കയില്‍ രജപക്‌സെ ഭരണം അവസാനിച്ചതിനാലാണ് വെളിപ്പെടുത്തലെന്നാണ് അവകാശവാദം. 2009 മെയ് 18-നാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന വ്യക്തമാക്കിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം