അങ്കാറ: തുര്‍ക്കി-സിറിയന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 33,000 കടന്നു. തുര്‍ക്കിയിലും സിറിയയിലുമായി 2.6 കോടി ജനങ്ങളെയാണ് ഭൂകമ്പം ദുരിതത്തിലാക്കിത്. ആകെ മരണസംഖ്യ 55,000 കവിയുമന്ന് യു.എന്‍ ദുരിതാശ്വാസ മേധാവി മാര്‍ട്ടിന്‍ ഗ്രിഫ്ത്സ് അറിയിച്ചു. തുര്‍ക്കിയില്‍ 80,000 പേര്‍ ആശുപത്രിയിലും 10 ലക്ഷത്തിലധികം പേര്‍ അഭയകേന്ദ്രങ്ങളിലുമാണ് ഉള്ളത്. അപകടത്തില്‍പ്പെട്ട നിരവധി പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്താന്‍ സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
അതിശൈത്യം നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടുന്നുണ്ട്. എന്നിരുന്നാലും അരലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ അതിശൈത്യത്തെ അവഗണിച്ച് ഭൂകമ്പമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. അതേസമയം, തുര്‍ക്കിയിലെ ഹതായി പ്രവശ്യയില്‍ ചേരിതിരിഞ്ഞുള്ള വെടിവെയ്പിനെ തുടര്‍ന്ന് തിരച്ചില്‍ തിര്‍ത്തിവെച്ചു. ഇരു രാജ്യങ്ങളുടെയും അടിയന്തര ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 428 ലക്ഷം യു.എസ് ഡോളറിന്റെ അടിയന്തര സഹായനിധി സമാഹരിക്കാന്‍ ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് 8.7 ലക്ഷം പേര്‍ പട്ടിണിയിലായി. 1939-ന് ശേഷം തുര്‍ക്കിയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്.