Mon. Dec 23rd, 2024
Fire at Kottayam Medical College

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആശുപത്രിയുടെ മൂന്നാം വാര്‍ഡിന്റെ പിന്‍ഭാഗത്തു നിര്‍മിക്കുന്ന എട്ട് നില കെട്ടിടത്തിലാണ് തീപിടിത്തം. കെട്ടിടത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നതോടെ സമീപ വാര്‍ഡിലെ രോഗികളെ ഒഴിപ്പിച്ചു. ഉച്ചയ്ക്ക 12.30 ഓടെയാണ് സംഭവം ഉണ്ടായത്. കെട്ടിടത്തിനുള്ളില്‍ പാചകത്തിനായി ഉപയോഗിക്കുന്ന സിലിണ്ടര്‍ ഉണ്ടെന്നാണ് സംശയം. അതേസമയം, അപകടത്തിന്റെ കാരണമെന്താണ് വ്യക്തമല്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം