Sat. Jan 18th, 2025
Fake bomb threat at Google office in Pune; The suspect was arrested

മുംബൈ: പൂനെയിലെ ഗൂഗിളിന്‍റെ ഓഫിസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി. ഗൂഗിളിന്റെ മുംബൈ ഓഫീസിലേക്കാണ് ബോംബ് ഭീഷണി കോള്‍ വന്നത്. ഇത് തുടര്‍ന്ന് പൂനെ ഓഫീസില്‍ ജാഗ്രത നിര്‍ദേശം. പൂനെയിലെ മുന്‍ധ്വയിലെ ബഹുനില വാണിജ്യ കെട്ടിടത്തിന്റെ 11ാം നിലയിലുള്ള ഗൂഗിള്‍ ഓഫീസിലാണ് ബോംബ് വെച്ചതായി സന്ദേശം ലഭിച്ചത്. സംവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തില്‍ ഫോണ്‍കോള്‍ വന്നത് ഹൈദരാബാദില്‍ നിന്നെന്ന് കണ്ടെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ വിളിച്ചയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു. സന്ദേശം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞെന്ന് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം