ഡല്‍ഹി: ഇന്ത്യയിലെ ഓഫീസ് അടച്ചു പൂട്ടി ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക്. ആപ്പ് നിരോധിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടുന്നത്. ഇന്ത്യയിലെ 40 ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒമ്പത് മാസത്തെ പിരിച്ചുവിടല്‍ ശമ്പളം കമ്പനി നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ദേശീയ സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ജൂണിലായിരുന്നു ടിക് ടോക്ക് അടക്കമുള്ള 300 ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇതേ തുടര്‍ന്ന്ടിക് ടോക്കിന്റെ ഇന്ത്യയിലെ ജീവനക്കാര്‍ ബ്രസീലിലും ദുബായിലുമായിരുന്നു ജോലി ചെയ്തിരുന്നു. ടിക് ടോക്കിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉണ്ടായിരുന്നത് ഇന്ത്യയില്‍ നിന്നായിരുന്നു. നിരോധനം ഏര്‍പ്പെടുത്തുന്ന സമയത്ത് 200 ദശലക്ഷത്തിലധികം ഉപയോക്താക്കളായിരുന്നു ടിക് ടോക്കിന് ഇന്ത്യയിലുണ്ടായിരുന്നത്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഷെയറിംഗ് ആപ്പായിരുന്നു ടിക് ടോക്ക്.