Mon. Dec 23rd, 2024

ദമാസ്‌കസ്: തുര്‍ക്കി-സിറിയന്‍ ഭൂകമ്പത്തിനിടയില്‍ അത്ഭുതകരമായി രക്ഷപ്പെട്ട നവജാത ശിശുവിനെ ദത്തെടുക്കാന്‍ തയ്യാറായി നിരവധി പേര്‍. സിറിയയിലെ ജെന്‍ഡറിസ് പട്ടണത്തിലുണ്ടായ ഭൂകമ്പത്തിനിടയില്‍ വെച്ചായിരുന്നു കുഞ്ഞ് ജനിച്ചത്. ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടിക്ക് അറബിയില്‍ അത്ഭുതം എന്ന് അര്‍ത്ഥം വരുന്ന ‘അയ’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

ഭൂകമ്പത്തിനിടെ ഉണ്ടായ അപകടത്തില്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്ന അയയെ പൊക്കിള്‍കൊടി മുറിച്ച് അമ്മയുടെ മൃതദേഹത്തില്‍ നിന്നും വേര്‍പ്പെടുത്തി പുറത്തെടുക്കുകയാണ് ചെയ്തത്. പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെയുള്ള താപനിലയിലും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

അയയെ ദത്തെടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് നിരന്തരം ഫോണുകള്‍ വരികയാണെന്ന് ആശുപത്രി മാനേജര്‍ ഖാലിദ് അറ്റായ പറഞ്ഞു. എന്നാല്‍ അയയെ ദത്തു നല്‍കില്ലെന്നും, കുഞ്ഞിന്റെ അടുത്ത ബന്ധുക്കള്‍ തിരികെ കൊണ്ടുപോകുന്നതുവരെ തന്റെ സ്വന്തം മകളെ പോലെ സ്‌നേഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം