Mon. Dec 23rd, 2024

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 31 മുതല്‍ ഏപ്രില്‍ ആറു വരെ നടക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി  പ്രഹ്ലാദ് ജോഷി.

ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ്. 66 ദിവസങ്ങളിലായി 27 സിറ്റിംഗ് ഉണ്ടാകും. പാര്‍ലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ആദ്യഘട്ടം ഫെബ്രുവരി 13 വരെയും രണ്ടാംഘട്ടം മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ ആറുവരെയും നടക്കും. നന്ദിപ്രമേയ ചര്‍ച്ചകള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കും. ആദ്യഘട്ടം പാര്‍ലമെന്റിന്റെ നിലവിലുള്ള മന്ദിരത്തിലും രണ്ടാംഘട്ടം പുതിയമന്ദിരത്തിലുമായിരിക്കുമെന്നാണ് സൂചന.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.