Mon. Dec 23rd, 2024

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച അരവണ വിതരണം സന്നിധാനത്ത് പുനരാരംഭിച്ചു. പുലര്‍ച്ചെ മൂന്നര മുതലാണ് ഭക്തര്‍ക്ക് വീണ്ടും അരവണ നല്‍കിത്തുടങ്ങിയത്. ഏലയ്ക്ക ഉപയോഗിക്കാതെ തയ്യാറാക്കിയ അരവണയാണ് വിതരണം ചെയ്യുന്നത്. ഉച്ചയോടെ വിതരണം പൂര്‍ണതോതിലെത്തും.

ബോര്‍ഡ് തീരുമാനം അനുസരിച്ച് പുതിയ ബാച്ച് അരവണയില്‍ ഏലയ്ക്ക ഉപയോഗിക്കുന്നില്ല. വിതരണത്തിനായി സ്റ്റോക്ക് ചെയ്തിരുന്ന 707153 ടിന്‍ അരവണ ഗോഡൗണിലേയ്ക്ക് മാറ്റി. നടപടികള്‍ സംബന്ധിച്ച് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസര്‍ അറിയിച്ചു. കേസിന്റെ തുടര്‍ നടപടികള്‍ അനുസരിച്ച് ഗോഡൗണിലേയ്ക്ക് മാറ്റിയ അരവണ എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.