കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു. കേന്ദ്ര പ്രോട്ടോക്കോള്‍ അനുസരിച്ച് നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജനവരി 6 മുതല്‍ കോഴികളുടെ മരണനിരക്ക് ഉയര്‍ന്നതായി അധികൃതര്‍ പറഞ്ഞു. ചത്ത പക്ഷികളെ വയനാട് പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് കോളേജിലേക്കും കോഴിക്കോട്ടെ ക്ലിനിക്കല്‍ ലാബിലേക്കും അയച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരന്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.