Sat. Jan 18th, 2025

മെട്രോ തൂണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കരാറും റദ്ദാക്കണമെന്നും, റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ പില്ലര്‍ തകര്‍ന്നുവീണ അപകടത്തില്‍ മരിച്ച തേജസ്വിനിയുടെ പിതാവ് മദന്‍ കുമാര്‍. തനിക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും തേജസ്വിനിയുടെ ഭര്‍ത്താവ് ലോഹിത് പറഞ്ഞു.

നമ്മ മെട്രോ കെആര്‍പുരം ബെംഗളൂരു വിമാനത്താവള പാതയുടെ ഭാഗമായ കല്യാണ്‍നഗര്‍ എച്ച്ബിആര്‍ ലേയൗട്ടില്‍ ഇന്നലെ രാവിലെ 10.30നാണ് അപകടമുണ്ടായത്. ഹൊറമാവ് സ്വദേശിനി തേജസ്വിനി, രണ്ടരവയസ്സുകാരനായ മകന്‍ വിഹാന്‍ എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ലോഹിത്, മകള്‍ വിസ്മിത എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ്. ഇവര്‍ അപകടനില തരണം ചെയ്തു. 

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.