Sun. Dec 22nd, 2024

അഭയാര്‍ത്തികള്‍ക്ക് തുര്‍ക്കിസിറിയ അതിര്‍ത്തി ആറ് മാസത്തേക്ക് കൂടി സഹായ വിതരണത്തിനായി തുറന്നിടാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍. 

2014 മുതല്‍ സിറിയയുടെ നിയന്ത്രണത്തിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഭക്ഷണം, മരുന്ന്, പാര്‍പ്പിടം, മറ്റ് സഹായങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിനു സിറിയന്‍ അധികാരികള്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനു 15 അംഗ കൗണ്‍സിലിന്റെ അനുമതി ആവശ്യമായിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

വടക്കുപടിഞ്ഞാറന്‍ സിറിയയിലെ 4.1 ദശലക്ഷം ആളുകള്‍ക്കാണ് അടിയന്തിര സഹായം ആവശ്യമുള്ളതെന്നു വോട്ടെടുപ്പിന് ശേഷം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. 2011 ലെ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ സിറിയയിലെ ജനങ്ങള്‍ കഠിനമായ ശൈത്യവും പകര്‍ച്ചവ്യാദികളും മൂലമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്ന് യുഎന്‍ സെക്രട്ടറിയുടെ വക്താവ് സ്റ്റെഫാന്‍ ഡുജാറികിയും ചൂണ്ടിക്കാട്ടി.

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.