Sun. Dec 22nd, 2024

ഡല്‍ഹിപട്‌ന ഇന്‍ഡിഗോ വിമാനത്തിലിരുന്ന് മദ്യപിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ഇവരെ പട്ന എയര്‍പോര്‍ട്ട് പൊലീസ് സിഐഎസ്എഫിന്‍റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ആഭ്യന്തര സര്‍വീസില്‍ മദ്യം ഉപയോഗിക്കുന്നതിന് വിലക്ക് നിലവിലുണ്ട്.

ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ കയറിയപ്പോള്‍ തന്നെ ഇവര്‍ മദ്യപിച്ച അവസ്ഥയിലായിരുന്നു, വിമാനത്തില്‍ കയറിയ ശേഷം ഇവര്‍ മദ്യപിക്കുന്നത് തുടര്‍ന്നു. വിമാന ജീവനക്കാര്‍ ഇടപെട്ടപ്പോള്‍ ഇവര്‍ മദ്യപിക്കുന്നത് നിര്‍ത്തുകയും മാപ്പ് പറയുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരം അറിയിച്ചു.വിമാനം പട്‌ന വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ സിഐഎസ്എഫാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ എയര്‍പോര്‍ട്ട് പൊലീസിനു കൈമാറി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.