Sun. Dec 22nd, 2024

താരസംഘടനയായ ‘അമ്മ’യ്ക്ക് ജിഎസ്ടി നോട്ടീസ്. സ്റ്റേജ് ഷോകളില്‍ നിന്നടക്കം ലഭിച്ച വരുമാനത്തിന് ജിഎസ്ടി നല്‍കാനാണ് നിര്‍ദേശം. നിലവില്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷൻ എന്ന നിലയിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരുന്നത്.

എന്നാല്‍ വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജിഎസ്ടി നല്‍കണമെന്നാണ് നിര്‍ദേശം. 2017 മുതലുളള ജിഎസ്ടിയാണ് സംഘടന അടയ്‌ക്കേണ്ടത്. ഇക്കാര്യത്തില്‍ അധികൃതര്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.