Fri. Nov 22nd, 2024

ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയുടെ അനുകൂലികള്‍ പാര്‍ലമെന്റും സുപ്രീംകോടതിയും ആക്രമിച്ചു. പ്രസിഡന്റ് ലുല ഡ സില്‍വയുടെ കൊട്ടാരത്തിനു നേരെയും ആക്രമണം ഉണ്ടായി. തെരെഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നെന്നും അത് പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്. ബ്രസീലില്‍ ലുലു ഡ സില്‍വ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമാണ ആക്രമണം. ജനാധിപത്യത്തിന് നേരെയുള്ള ഫാസിസ്റ്റ് ആക്രമണമാണിതെന്ന് ലുലു ഡ സില്‍വ  അപലപിച്ചു.

ബ്രസില്‍ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ബോള്‍സനാരോ അനുകൂലികളെത്തിയത്. രണ്ട് വര്‍ഷം മുന്‍പ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് സമാനമായിരുന്നു ബ്രസീലിലും സംഭവിച്ചത്.

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.