Sat. Jan 18th, 2025

വിജയ് ചിത്രം വാരിസിന്റെ റിസര്‍വേഷന്‍ തുടങ്ങി. റിസര്‍വേഷന്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആദ്യ ദിവസത്തെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിക്കപ്പെട്ടു. ജനുവരി 11 ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് കിട്ടിയത്. 

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദന്നയാണ് നായിക. വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രമായാണ് വിജയ് സിനിമയില്‍ എത്തുന്നത്, ശരത് കുമാറാണ് അച്ഛന്‍ വേഷത്തില്‍ എത്തുന്നത്. സിനിമയില്‍ പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നു. വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്.

കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. മാസ് ഫാമിലി എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കുന്നത്, പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ചിത്രമെത്തും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.