Mon. Dec 23rd, 2024

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് കെവിന്‍ മക്കാര്‍ത്തിയെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ ആയി തിരഞ്ഞെടുത്തു, 15ാം റൗണ്ട് വോട്ടെടുപ്പിലാണു ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹക്കീം ജെഫ്രീസിനെ തോല്‍പിച്ച് മക്കര്‍ത്തി വിജയം നേടിയത്. 435 അംഗ സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 222 അംഗങ്ങളും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 212 അംഗങ്ങളുമുണ്ട്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 20 വിമതര്‍ മക്കാര്‍ത്തിക്കെതിരായ നിലപാട് സ്വീകരിച്ചത് സ്ഥിതി സങ്കീര്‍ണ്ണമാക്കി, വിമതരിലെ 14 പേര്‍ 12,13 റൗണ്ട് വോട്ടെടുപ്പുകളില്‍ മക്കര്‍ത്തിക്ക് അനുകൂല നിലപാടെടുത്തു. 14ാം റൗണ്ട് വോട്ടെടുപ്പില്‍ 6 വിമതരില്‍ 5 പേരും മയപ്പെട്ടു. 

മുന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ട് ഇടപെട്ടാണ് ഫ്‌ലോറിഡ അംഗം മാറ്റ് ഗാറ്റ്‌സിനെ അനുനയിപ്പിച്ചത്, തുടര്‍ന്നാണ് 15ാം റൗണ്ട് വോട്ടെടുപ്പില്‍ കലിഫോര്‍ണിയയെ പ്രതിനിധീകരിക്കുന്ന മക്കാര്‍ത്തി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.