പരിസ്ഥിതി ലോല പ്രദേശ സ്ഥലപരിശോധനയില്‍ അവസാന രണ്ടു ദിവസം മാത്രം സംസ്ഥാനത്ത് 26,000 പുതിയ നിര്‍മിതികള്‍ കൂടി കണ്ടെത്തി. പരിശോധന പൂര്‍ത്തിയാകുമ്പോള്‍ പുതിയ നിര്‍മിതികള്‍ ആകെ ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയില്‍ ഉണ്ടാകുമെന്നാണു വനം വകുപ്പിന്റെ കണക്കുകൂട്ടല്‍.
പരാതി നല്‍കാനുള്ള സമയ പരിധി ഇന്നലെ അവസാനിച്ചു. മുഴുവന്‍ പരാതികളും പരിശോധിക്കുന്നതിനായി നേരിട്ടുള്ള സ്ഥലപരിശോധനയും ആപ്പിലൂടെ പുതിയ നിര്‍മിതികള്‍ അപ്‌ലോഡ് ചെയ്യുന്നതും ഒരാഴ്ച കൂടി നീട്ടി. ചില പഞ്ചായത്തുകളില്‍ സ്ഥല പരിശോധന 60 % മാത്രം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സമയം നീട്ടാന്‍ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ വിദഗ്ധസമിതി തീരുമാനിച്ചത്. പുതിയ പരാതികള്‍ ഇനി സ്വീകരിക്കില്ലെന്നും വനം വകുപ്പ് അറിയിച്ചു. 28 പഞ്ചായത്തുകള്‍ ഇതു വരെയും ആപ്പിലൂടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടില്ല