Sun. Dec 22nd, 2024

 

മെക്‌സിക്കന്‍ ലഹരി മാഫിയ തലവന്‍ ഒവീഡിയോ ഗുസ്മാന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 19 അക്രമികളും 10 സൈനികരുമാണ് കൊല്ലപ്പെട്ടത്. മെക്‌സികോയിലെ സിനലോവ സംസ്ഥാനത്താണ് അക്രമം അരങ്ങേറിയത്.

കുപ്രസിദ്ധ മെക്‌സിക്കന്‍ ലഹരി മാഫിയ മുന്‍ തലവന്‍ ജൊവാക്വിം ഗുസ്മാന്റെ മകനാണ് ഒവീഡിയോ. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനും ശക്തനുമായ ലഹരിമരുന്ന് രാജാവ് എന്നാണ് എല്‍ചാപോ എന്ന് വിളിക്കുന്ന ജൊവാക്വിം ഗുസ്മാന്‍ ലോയേറ അറിയപ്പെടുന്നത്.

മാഫിയ സംഘവുമായുള്ള കടുത്ത ഏറ്റുമുട്ടലിനൊടുവിലാണ് ഒവിഡീയോയെ പിടികൂടിയതെന്ന് മെക്‌സിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘത്തിന്റെ ശക്തികേന്ദ്രമായ കുലിയകാന നഗരത്തില്‍ വെച്ച് തന്നെയാണ് ഒവീഡിയോയെ കീഴ്‌പ്പെടുത്തിയത്.

നഗരവാസികള്‍ വീടിന് പുറത്തിറങ്ങരുതെന്ന് സിനലോവ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സായുധ പൊലീസ് നീക്കം തുടങ്ങിയതോടെ റോഡുകള്‍ അടച്ചും വാഹനങ്ങള്‍ക്ക് തീയിട്ടുമാണ് മാഫിയ സംഘം ആക്രമണം തുടങ്ങിയത്. ഇത് രണ്ടാം തവണയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.