Sat. Jan 18th, 2025

 

തിരുവനന്തപുരം നേമത്ത് മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും. നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡിലാണ് മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ ഇവര്‍ക്ക് അംഗത്വം ഉള്ളത്.

ഓണ്‍ലൈന്‍ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് പല പ്രമുഖരുടെ പേരുകളുമുള്‍പ്പെടെയുള്ള പട്ടിക നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കേരളത്തില്‍ ലീഗിന്റെ അംഗത്വ വിതരണം ഡിസംബര്‍ 31നാണ് അവസാനിച്ചത്. വീടുകള്‍ കയറിയിറങ്ങി അംഗത്വ വിതരണം നടത്താനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.

ഇങ്ങനെ അംഗങ്ങളാകുന്നവര്‍ ഓണ്‍ലൈനായി പേരും ആധാര്‍ നമ്പറും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും അപ്ലോഡ് ചെയ്യണം. കോഴിക്കോട്ടുള്ള ഐ.ടി കോ-ഓര്‍ഡിനേറ്റര്‍ക്കേ പിന്നീട് ഇത് തുറന്ന് പരിശോധിക്കാന്‍ സാധിക്കൂ.

ഈ പരിശോധനയിലാണ് നേതൃത്വം പട്ടികയിലുള്ള സൂപ്പര്‍ സ്റ്റാര്‍സിന്റെ പേരുകള്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പെട്ടെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജി പറഞ്ഞു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.