Wed. Jan 22nd, 2025

 

പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണാത്തതിനെ തുടര്‍ന്ന് യുവാവ് ക്ഷേത്രങ്ങള്‍ തകര്‍ത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. 24കാരനായ ശുഭം കൈത്വാസ് എന്ന യുവാവാണ് ക്ഷേത്രം തകര്‍ത്തത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ചന്ദന്‍ നഗര്‍, ഛത്രിപുര എന്നിവിടങ്ങളിലെ രണ്ട് ക്ഷേത്രങ്ങളാണ് 24കാരന്‍ തകര്‍ത്തത്. ചെറുപ്പത്തില്‍ അപകടത്തെ തുടര്‍ന്ന് യുവാവിന്റെ കണ്ണിന് സാരമായി പരിക്കേറ്റിരുന്നു. ഒരുപാട് പ്രാര്‍ഥിച്ചിട്ടും പരിക്ക് ഭേദമായില്ല. ഇതാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ കാരണമെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.

ഐ പി സി 295 എ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രശാന്ത് ചൗബെ അറിയിച്ചു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.