Wed. Nov 6th, 2024

 

ഉത്തരേന്ത്യയില്‍ അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും തുടരുന്നു. മൂന്നു മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജസ്ഥാനിലെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.

അടുത്ത 24 മണിക്കൂര്‍ കൂടി ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍മഞ്ഞും തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം. രാജസ്ഥാനിലെ ചിറ്റാര്‍ഗഡ്, ചുരു, ഫത്തേപൂര്‍ എന്നിവിടങ്ങളില്‍ മൈനസ് താപനിലയാണ്.

അല്‍വാര്‍, ധോല്‍പൂര്‍ അടക്കം രാജസ്ഥാനിലെ 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നുണ്ട്. ഡല്‍ഹിയില്‍ ഇന്നും താപനില മൂന്ന് ഡിഗ്രിക്ക് താഴെ എത്തിയേക്കും. ജമ്മു കശ്മീരില്‍ 6 ഡിഗ്രി താപനില രേഖപ്പെടുത്തി. ഉത്തരേന്ത്യയില്‍ 20 ല്‍ അധികം ട്രയിനുകള്‍ വൈകിയാണ് ഓടുന്നത്. കാഴ്ച പരിധി വിമാന സര്‍വീസുകളെയും ബാധിച്ചു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.