Wed. Jan 22nd, 2025

സംസ്ഥാനത്തെ  മൂന്ന് ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെതാണ് നടപടി. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ലോ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരെയാണ് അസാധുവാക്കിയത്.

തിരുവനന്തപുരം ഗവ. ലോ കോളേജിലെ ബിജു കുമാര്‍, തൃശൂര്‍ ഗവ. ലോ കോളേജിലെ വി.ആര്‍ ജയദേവന്‍, എറണാകുളം ഗവ. ലോ കോളേജിലെ ബിന്ദു എം നമ്പ്യാര്‍ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രിന്‍സിപ്പല്‍മാരെ നിയമിച്ചതെന്നും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ കണ്ടെത്തി. മാനദണ്ഡപ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ സര്‍ക്കാരിന് ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.