Fri. Nov 22nd, 2024

ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ക്ക് ക്രിസ്മസ് ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ 36 മണിക്കൂര്‍ താതാകാലിക വെടിനിര്‍ത്തല്‍ പ്രഖ്യപിച്ച് റഷ്യ. ഇത് സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രതിരോധ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയതായി അന്താരഷ്ട്ര വാര്‍ത്ത എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പുടിന്റെ നീക്കം കാപട്യമാണ്  എന്ന് ഉക്രെയ്ന്‍ ആരോപിച്ചു. 

കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ ഉക്രേനിയന്‍ മുന്നേറ്റങ്ങള്‍ പുനർവിതരണം ചെയ്യുന്നതിനും തടയുന്നതിനും ഓര്‍ത്തഡോക്‌സ് ക്രിസ്മസ് ഒരു മറയായി ഉപയോഗിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ആരോപിച്ചു. 

നിരവധി ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്ന ഇന്നും നാളെയും വെടിനിര്‍ത്തലിന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ നേതാവ് മോസ്‌കോയിലെ പാത്രിയാര്‍ക്കീസ് കിറില്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് പുടിന്റെ ഉത്തരവ്.

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.