Mon. Dec 23rd, 2024

സ്പീക്കറെ തിരഞ്ഞെടുക്കാതെ യുഎസ് ഹൗസ് മൂന്നാം ദിവസവും പിരിഞ്ഞു. മൂന്ന് ദിവസത്തിനിടെ 11 ബാലറ്റുകളില്‍ ഭൂരിപക്ഷം വോട്ടുകള്‍ നേടുന്നതില്‍ കെവിന്‍ മക്കാര്‍ത്തി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാതെ യുഎസ് ഹൗസ് പിരിഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 164 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്പീക്കര്‍ മത്സരമാണിത്.

അഞ്ച് തവണയാണ് നിയമനിര്‍മ്മാതാക്കള്‍ വോട്ട് ചെയ്തത്. എന്നിരുന്നാലും, സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നതിന് ആവശ്യമായ ഭൂരിപക്ഷം വോട്ടുകള്‍ നേടാന്‍ കെവിന്‍ മക്കാര്‍ത്തിക്ക് കഴിഞ്ഞില്ല. കടുത്ത യാഥാസ്ഥിതിക എതിരാളികള്‍ക്ക് വലിയ ഇളവുകള്‍ വാഗ്ദാനം ചെയ്തിട്ടും ഭൂരിപക്ഷം വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലായെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.