Mon. Dec 23rd, 2024

അര്‍ഷ്ദീപ് സിങ്ങിനെ വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ‘പരിക്കിന് ശേഷമാണ് വരുന്നതെങ്കില്‍, നിങ്ങള്‍ ഒരു അന്താരാഷ്ട്ര മത്സരം കളിക്കരുതെന്ന്’ ഗംഭീര്‍ പറഞ്ഞു.

‘നോബാളുകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. ആര്‍ക്ക് പരിക്കേറ്റാലും, നീണ്ട ഇടവേള വന്നാലും, ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരികെ പോകണമെന്നും എന്നിട്ടുവേണം ഒരു അന്താരാഷ്ട്ര മത്സരം കളിക്കാനെ’ന്നും ഗംഭീര്‍ വ്യക്തമാക്കി. അര്‍ഷ്ദീപ് സിങ് ബൗളിങ്ങില്‍ താളം കണ്ടെത്താന്‍ ഏറെ പ്രയാസപ്പെടുന്നത് കാണാമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി-20യില്‍ 16 റണ്‍സിനാണ് ഇന്ത്യ തോറ്റത്. മത്സരത്തില്‍ തുടരെ മൂന്നു നോബാളുകളടക്കം അഞ്ചെണ്ണം എറിഞ്ഞ അര്‍ഷ്ദീപ് സിങ്ങിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.