Mon. Dec 23rd, 2024

ഹൈക്കോടതികളിലുള്‍പ്പെടെ ജഡ്ജി നിയമനത്തിനായുള്ള കൊളിജിയത്തിന്റെ 44 ശുപാര്‍ശകളില്‍ നാളെ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രം സുപ്രീകോടതിയില്‍. കോളിജീയം ഹര്‍ജികളില്‍ കേന്ദ്രം തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുന്നതിനെതിരായ ഹര്‍ജികളാണ് സുപ്രീകേടതിക്ക് മുമ്പില്‍ എത്തിയത്.

ഇത് ചോദ്യം ചെയ്ത ഹര്‍ജികളിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. 104 നിയമങ്ങളിലാണ് കൊളീജിയം ശുപാര്‍ശ നല്‍കിയത്. ഇതില്‍ 44 എണ്ണത്തില്‍ നാളെ തന്നെ തീരുമാനം അറിയിക്കുമെന്ന് കേന്ദ്രം കോടതിയിൽ അറിയിച്ചും. കൊളീജിയം നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കുന്നത് വൈകുന്നതില്‍ സുപ്രീകോടതി അതൃപ്തി അറിയിച്ചു.  

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.