Sat. Jan 18th, 2025

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മുതല്‍ കോണ്‍ട്രാക്ടര്‍മാരുടെ പണിമുടക്ക്. കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ ഭാരവാഹിയായ മോഹന്‍കുമാറിനെ മര്‍ദിച്ച പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതോടെ ജില്ലയിലെ പൊതുമരാമത്ത് ജോലികള്‍ ഉള്‍പ്പടെ ഇന്ന് മുതല്‍ തടസപ്പെടും. ഇന്നലെ ഉച്ചയ്ക്കാണ് മോഹന്‍കുമാറിനെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ജിജോ മനോഹര്‍ മര്‍ദിച്ചത്.

കോണ്‍ട്രാക്ടര്‍മാരുടെ ബില്ല് മാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കെത്തിയതാണ് മോഹന്‍ കുമാര്‍. ഇതിനിടെ അകാരണമായി മര്‍ദിച്ചുവെന്നാണ് കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്റെ ആരോപണം. മര്‍ദനത്തില്‍ മോഹന്‍ കുമാറിന്റെ മൂക്കിന് പരിക്കേറ്റു. ജിജോ മനോഹറിനെതിരെ നടപടിയുണ്ടാകും വരെ പണിമുടക്കാനാണ് കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്റെ തീരുമാനം. ഇതോടെ ജില്ലയിലെ റോഡ് പണിയുള്‍പ്പടെ നിര്‍ത്തിവെക്കേണ്ടി വരും. തിരുവനന്തപുരത്തെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് രാവിലെ കോണ്‍ട്രാക്ടര്‍മാര്‍ മാര്‍ച്ചും നടത്തും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.