രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലറി’ല്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ജനുവരി 8,9 തീയതികളില്‍ ചെന്നൈയില്‍ വച്ചാണ് ഷൂട്ട് നടക്കുക. കാമിയോ റോളില്‍ ആണ് മോഹന്‍ലാല്‍ എത്തുക.എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
ഒരു രാത്രി നടക്കുന്ന കഥയെ ആസ്പദമാക്കി ഇറങ്ങുന്ന ചിത്രത്തില്‍ കാമിയോ റോളിനും വലിയ പ്രാധാന്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട. കന്നഡ നടന്‍ ശിവരാജ്കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നു. തമന്ന ഭാട്ടിയ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. മലയാളി നടന്‍ വിനായകനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
