Mon. Dec 23rd, 2024

കാലം ചെയ്ത ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സംസ്‌കാരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുക. ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും. കര്‍ദിനാള്‍ തിരുസംഘം ഡീന്‍ ജൊവാന്നി ബത്തിസ്തറെ കുര്‍ബാന അര്‍പ്പിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലീമീസ് കാതോലിക്കാബാവാ, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര തുടങ്ങിയവര്‍ സംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കും.

ഇറ്റലി, ജര്‍മനി, പോളണ്ട്, പോര്‍ച്ചുഗല്‍, ഹംഗറി, അയര്‍ലന്‍ഡ്  തുടങ്ങി 13 രാജ്യങ്ങളിലെ ഭരണാധികാരികളും സ്‌പെയിനിലെ സോഫിയാ രാജ്ഞിയും ബല്‍ജിയത്തിലെ ഫിലിപ്പ് രാജാവും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. പൗരസ്ത്യ കത്തോലിക്കാ സഭകളുടെ തലവന്മാരും എല്ലാ ക്രൈസ്തവസഭകളിലെയും പ്രതിനിധികളും ബനഡിക്ട് മാര്‍പാപ്പയുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.