Mon. Dec 23rd, 2024

സ്ത്രീകളുടെ ദേശീയ ഭാരദ്വഹനത്തില്‍ 71 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി പഞ്ചാബിന്റെ ഹര്‍ജീന്ദര്‍ കൗര്‍. 2022 ലെ ബിര്‍മിന്‍ഗം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു ഹര്‍ജീന്ദര്‍ കൗര്‍.

ആദ്യ പരിശ്രമത്തില്‍ 115 കിലോഗ്രാം ഉയര്‍ത്തിയ ഹര്‍ജീന്ദര്‍ രണ്ടാമത്തെ പരിശ്രമത്തില്‍ 120 കിലോഗ്രാമും മൂന്നാം തവണ 123 കിലോഗ്രാം ഉയര്‍ത്തി റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇതോടെ മൂന്നു വര്‍ഷം മുന്‍പ് മിസോറാമിന്റെ ലാല്‍ഛണ്‍ഹിമി നേടിയ റെക്കോര്‍ഡാണ് ഹര്‍ജീന്ദര്‍ കൗര്‍ തകര്‍ത്തത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.