സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവ്. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 2022ല്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് സംബന്ധിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത് പണിമുടക്ക് പ്രോത്സാഹിപ്പിക്കലാണെന്നും കോടതി കുറ്റപ്പെടുത്തി. സർക്കാർ ശക്തമായ നടപടിയാണ് ഇതില്‍ സ്വീകരിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. 22 തൊഴിലാളി സംഘടനകളാണ് മാര്‍ച്ചില്‍ നടന്ന പണിമുടക്കില്‍ പങ്കെടുത്തത്. കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളും സമരത്തില്‍ പങ്കെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍, കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയന്‍ സംഘടനകള്‍ പണിമുടക്ക് നടത്തിയത്.