Mon. Dec 23rd, 2024

രാജ്യത്തുടനീളമുള്ള പൊതു സേവന പ്രക്ഷേപണ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനും വിപുലീകരണത്തിനും വഴിയൊരുക്കി 2025 മുതല്‍ 26 വരെ 2,539.61 കോടി രൂപയുടെ ‘‘ബ്രോഡ്കാസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് ഡെവലപ്മെന്റ” പദ്ധതിക്ക് സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി. 

ഇതോടെ ആകാശവാണിയുടെ എഫ്എം രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം ആളുകള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിദൂര, ആദിവാസി, അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് എട്ട് ലക്ഷം ദൂരദര്‍ശന്‍ സൗജന്യ ഡിഷ് ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്‌സുകള്‍ വിതരണം ചെയ്യും.

‘രാജ്യത്തിന്റെ പൊതു പ്രക്ഷേപകനെന്ന നിലയില്‍ പ്രസാര്‍ ഭാരതി, ദൂരദര്‍ശന്‍, ആകാശവാണി എന്നിവയിലൂടെ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വിവരങ്ങള്‍, വിദ്യാഭ്യാസം, വിനോദം, എന്നിവയുടെ ഏറ്റവും പ്രധാനപ്പെട്ട വാഹനമാണെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വൈവിധ്യമാര്‍ന്ന ഉള്ളടക്കം ആഭ്യന്തര, അന്തര്‍ദേശീയ പ്രേക്ഷകര്‍ക്കായി ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കം വികസിപ്പിക്കുകയും കൂടുതല്‍ ചാനലുകള്‍ ഉള്‍ക്കൊള്ളുന്നതിനായി ഡിടിഎച്ച് പ്ലാറ്റ്ഫോമിന്റെ ശേഷി നവീകരിക്കുന്നതിലൂടെ കാഴ്ചക്കാര്‍ക്ക് വൈവിധ്യമാര്‍ന്ന ഉള്ളടക്കത്തിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ഒരു പ്രധാന മുന്‍ഗണന. ഒബി വാനുകള്‍ വാങ്ങുക, ഡിഡി, എഐആര്‍ സ്റ്റുഡിയോകളുടെ ഡിജിറ്റല്‍ നവീകരണം എന്നിവയും എച്ച്ഡി-റെഡി ആക്കുന്നതും പദ്ധതിയുടെ ഭാഗമായി നടക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.