ഇന്ത്യ ഉൾപ്പടെ ലോകത്ത് ഏകദേശം 29 ഓളം രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചിട്ടുണ്ട്, കോവിഡ് വകഭേദങ്ങളിൽ ഏറ്റവും അധികം വ്യാപന ശേഷി ഉള്ളതാണ് ഈ വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അമേരിക്കയിൽ ഇപ്പോള്‍ വ്യാപിക്കുന്ന 40 ശതമാനം എക്സ്ബിബി 1.5 ഒമിക്രോൺ വകഭേദമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒമിക്രോണിന്റെ രൂപാന്തരം പ്രാപിച്ച ഏറ്റവും പുതിയതും അതേ പോലെ ഇതുവരെ കണ്ടുപിടിക്കപ്പെട്ട വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ വ്യാപന ശേഷി ഉള്ളതുമാണ് ഇത്.
ഇവയ്ക്ക് വാക്സീനുകൾ കൊണ്ട് ആർജ്ജിച്ച പ്രതിരോധ ശക്തിയേയും മുമ്പത്തെ കോവിഡ് ബാധ കൊണ്ട് ആർജ്ജിച്ച പ്രതിരോധ ശക്തിയും മറികടക്കാന്‍ കഴിയും. ശരീത്തിലെ എസിഇ 2 റിസപ്റ്ററുകളിലേക്ക് കൂടുതൽ ശക്തമായി കടന്നുകയറാന്‍ ഇവയ്ക്ക് കഴിയുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.