Thu. Dec 19th, 2024

ഷാരൂഖ് ഖാന്‍ ചിത്രമായ പഠാനെതിരെ വീണ്ടും സംഘപരിവാര്‍ ആക്രമണം. അഹമ്മദാബാദിലെ മാള്‍ അടിച്ചു തകര്‍ക്കുകയും പോസ്റ്ററുകളും കട്ടൗട്ടുകളും നശിപ്പിക്കുകയും ചെയ്തു. ബജ്റംഗ് ദൾ പ്രവർത്തകർ മാളില്‍ തള്ളിക്കയറി അക്രമം നടത്തുകയായിരുന്നു.

ചിത്രം റിലീസ് ചെയ്യരുതെന്ന് മാൾ അധികൃതരെ ബജ്റംഗ് ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി. ജനുവരി 25നാണ് ചിത്രം പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാനും ദീപിക പദുകോണും ജോൺ എബ്രഹാമുമാണ് പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിത്രത്തിലെ ബേഷറം രംഗ് എന്ന ഗാനമാണ് വിവാദത്തിന് അടിസ്ഥാനം. ഗാനരംഗത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, ഹിന്ദു തീവ്ര സംഘടനകളുടെ അക്രമത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്.

സെൻസർ ബോർഡിനൊപ്പം ബജ്റംഗ് ദളിന്‍റെ സർട്ടിഫിക്കറ്റും സിനിമ ഇറക്കാന്‍ ആവശ്യമാണോയെന്ന് ട്വിറ്ററില്‍ ഒരാള്‍ വിമര്‍ശിച്ചു. തൊഴിലില്ലായ്മയാണ് ഇത്തരം ആളുകളുടെ പ്രശ്നമെന്നാണ് മറ്റൊരാള്‍ വിമര്‍ശിച്ചത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.