Wed. Jan 22nd, 2025

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍നാസറില്‍ ചേര്‍ന്നതിനു പിന്നാലെ ലയണല്‍ മെസ്സിയും സൗദി അറേബ്യയിലേക്കു പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൗദിയിലെ മുന്‍നിര ക്ലബ്ബായ അല്‍ ഹിലാല്‍ മെസ്സിയുമായി ചര്‍ച്ച നടത്തിയെന്ന് ഇറ്റാലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ മെസ്സി ക്ലബ്ബുമായി പുതിയ കരാര്‍ ഒപ്പുവച്ചിട്ടില്ല. അല്‍ നാസര്‍ ക്ലബ്ബില്‍ ചേര്‍ന്നതോടെ ക്രിസ്റ്റ്യാനോയുടെ ആയിരക്കണക്കിനു ജഴ്‌സികള്‍ ചുരുങ്ങിയ സമയത്തിനകം വിറ്റുപോയിരുന്നു. ഇതോടെ മെസ്സിയുടെ ജഴ്‌സിയും അല്‍ ഹിലാല്‍ ക്ലബ് വില്‍പ്പനയ്ക്കു വെച്ചു. മെസ്സിയെ ടീമിലെത്തിക്കാനുള്ള കരാര്‍ അല്‍ ഹിലാല്‍ ഗൗരവമായി പരിഗണിക്കുകയാണെന്ന് കുവൈത്തിലെ മുന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ സാദ് ബിന്‍ തഫേല അല്‍ അജ്മി പറഞ്ഞു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.