Sun. May 4th, 2025

ടെന്നിസ് ഇതിഹാസം മാര്‍ടിന നവരത്‌ലോവക്ക് തൊണ്ടക്കും സ്തനത്തിനും അര്‍ബുദം സ്ഥിരീകരിച്ചു. 2010ല്‍ സ്തനാര്‍ബുദത്തിന് ചികിത്സ തേടിയ താരത്തിന് അടുത്തിടെയാണ് ഇരു അവയവങ്ങളിലും അര്‍ബുദം കണ്ടെത്തിയത്. ”ഇരട്ട അവയവങ്ങളിലെ അസുഖബാധ ഗുരുതരമാണ്. എന്നാല്‍, ചികിത്സിച്ചുഭേദമാക്കാനാകും” മാര്‍ടിന നവരത്‌ലോവ പറഞ്ഞു.

ന്യൂയോര്‍കില്‍ ഈ മാസാവസാനത്തോടെ ചികിത്സ ആരംഭിക്കാനാണ് തീരുമാനം. ആധിയുണ്ടെങ്കിലും എല്ലാ ശക്തിയും സംഭരിച്ച് രോഗത്തോട് പൊരുതി നില്‍ക്കുമെന്ന് താരം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നവംബറില്‍ ഡബ്ല്യുടിഎ ഫൈനല്‍സിനിടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ബയോപ്‌സിയിലാണ് തൊണ്ടക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്.തുടർന്നുള്ള പരിശോധനകളിലാണ് സ്തനത്തിലും അർബുദം കണ്ടെത്തിയത്

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.