Mon. Dec 23rd, 2024

‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരെ  ഉയര്‍ന്ന ഭീഷണി അടിസ്ഥാന രഹിതമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. പൃഥ്വിരാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ച വ്യക്തിയുമായി വിശ്വ ഹിന്ദു പരിഷത്തിന് ബന്ധമില്ലെന്ന് സംഘടന അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഎച്ച്പിയില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് പോസ്റ്റിട്ടതെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍ എന്നിവര്‍ വ്യക്തമാക്കി.

ഒരു സിനിമ ജനിക്കുന്നതിന് മുമ്പ് അതിന്റെ ജാതകം എഴുതാന്‍ അത്ര ബുദ്ധിയില്ലാത്തവരല്ല വിശ്വഹിന്ദു പരിഷത്തിലുള്ളവരെന്നും സിനിമ വന്നതിനു ശേഷം അതില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ആ സമയത്ത് സംഘടനയുടെ പ്രതികരണം ഉണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പൃഥ്വിരാജ്-ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.