Wed. Jan 22nd, 2025

മെക്‌സിക്കോയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി നോര്‍മ പിനാ ഹെര്‍ണാണ്ടസ് അധികാരമേറ്റു. മൂന്നു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിലൂടെയാണ് പിനാ ഹെര്‍ണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് മെക്‌സിക്കന്‍ പത്രമായ റിഫോമ റിപ്പോര്‍ട്ട് ചെയ്തു.

പിജെഎഫില്‍ 34 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള പിനാ ഹെര്‍ണാണ്ടസ് നാല് മത്സരാര്‍ത്ഥികളെ പിന്‍തള്ളിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആല്‍ഫ്രടോ ഗ്യുട്ടെരിസ് ഓര്‍ട്ടിസ് മേന അഞ്ച് വോട്ട് നേടിയപ്പോള്‍ പിനാ ഹെര്‍ണാണ്ടസ് ആറ് വോട്ടുകള്‍ നേടി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.