Mon. Dec 23rd, 2024

ഐഎസ്എല്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. പട്ടികയില്‍ പത്താം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. തുടര്‍ച്ചയായ എട്ട് മത്സരങ്ങളില്‍ വിജയിച്ച് മുന്നേറുന്ന ബ്ലാസ്റ്റേഴ്‌സ്  ഇന്ന് വിജയിച്ചാല്‍ 25 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തും.

മിഡ്ഫീല്‍ഡര്‍ ഇവാന്‍ കലിയുഷ്‌നി ഇന്ന് കളിക്കില്ല. നാല് മഞ്ഞ കാര്‍ഡ് ലഭിച്ചതാണ് കലിയുഷ്‌നിയ്ക്ക് തിരിച്ചടിയായത്. ബോക്‌സ് ടു ബോക്‌സ് റോള്‍ അതിഗംഭീരമായി നിര്‍വഹിക്കുന്ന കലിയുഷ്‌നി നിലവില്‍ ഐഎസ്എല്ലിലെ ഏറ്റവും മൂല്യമുള്ള മധ്യനിര താരമാണ്.

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.