Mon. Dec 23rd, 2024

ജോജു ജോര്‍ജ് ആദ്യമായി ഡബിള്‍ റോളില്‍ എത്തുന്ന  ‘ഇരട്ട’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. പോസ്റ്ററില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് ജോജു എത്തുന്നത്. നായാട്ടിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുവും ഒന്നിക്കുന്ന സിനിമ കൂടിയാണ് ‘ഇരട്ട’. 

‘ജോസഫ്’, ‘പൊറിഞ്ചു മറിയം ജോസ്’, ‘മധുരം’, ‘നായാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച ജോജു ജോര്‍ജിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയാകും ഇരട്ടയിലേത്. ഇരട്ട സഹോദരങ്ങളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ ആണ്. 

അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിനും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിനുമൊപ്പം പ്രൊഡ്യൂസര്‍ സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജലി, സ്രിന്ത, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.