Mon. Dec 23rd, 2024

ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും ഒരു സ്റ്റേഡിയത്തിന് ഫുട്ബോള്‍ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ഫിഫ. സാന്റോസില്‍ പെലെയുടെ സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയ ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്റിനോ മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫുട്ബോളിന്റെ ആഗോള പ്രതീകമാണ് പെലെ. ഒരുപാട് പുഞ്ചിരികള്‍ സമ്മാനിച്ച അദ്ദേഹത്തിനായി ആദരമര്‍പ്പിക്കാനും ലോകത്തോടു മുഴുവന്‍ ഒരു നിമിഷം മൗനമാചരിക്കാനും ഇന്‍ഫാന്റിനോ പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.