Mon. Dec 23rd, 2024

കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ പ്രതിഷേധം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരത്തിനിടെ വിദ്യാര്‍ത്ഥി കാല്‍വഴുതി വീണതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. ഗുജറാത്തി ഹാളിലെ വേദിയിലാണ് പ്രതിഷേധം.പെരുമ്പാവൂര്‍ സ്വദേശി അല്‍സുഫൂറിനാണ് പരിക്കേറ്റത്.

മത്സരത്തിനിടെ വേദിയില്‍ വിരിച്ച കാര്‍പറ്റില്‍ കാല്‍തട്ടിവീണ വിദ്യാര്‍ത്ഥിക്ക് കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. കാര്‍പ്പറ്റ് വിരിച്ച വേദിയില്‍ കോല്‍ക്കളി അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവെച്ചിരുക്കുകയാണ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.