Wed. Jan 22nd, 2025

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നിയോഗിച്ച ഉന്നത അധികാര സമിതിയുടെ തെളിവെടുപ്പ് ഇന്ന്. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതി കോട്ടയം കലക്ടറേറ്റില്‍ സിറ്റിംഗ് നടത്തും.

രാവിലെ 11ന് വിദ്യാര്‍ത്ഥികളുടെയും ഉച്ചയ്ക്കുശേഷം അധ്യാപകരുടെയും അനധ്യാപകരുടെയും പ്രതിനിധികള്‍ തെളിവെടുപ്പിന് എത്തും. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ഡിസംബര്‍ 24 മുതല്‍ ജനുവരി 8 വരെ കോളേജ് അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഡയറക്ടര്‍ ശങ്കര്‍ മോഹനെ നീക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 5നാണ് സമരം തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ രണ്ടാഴ്ച മുമ്പ് ക്യാമ്പസിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.