Thu. Jan 23rd, 2025

ദിലീപും മമ്ത മോഹന്‍ദാസും പ്രധാനകഥാപാത്രങ്ങളായെത്തിയ ‘2 കണ്‍ട്രീസിന്റെ രണ്ടാം ഭാഗമായി 3 കണ്‍ട്രീസ് എത്തുന്നു. ഷാഫി തന്നെയാണ് 3 കണ്‍ട്രീസ് സംവിധാനം ചെയ്യുന്നത്. ഈവര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ആലോചന. ദിലീപ് -ഷാഫി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും പണം വാരിയ ചിത്രമായിരുന്നു 2 കണ്‍ട്രീസ്. താരനിരയില്‍ മാറ്റം ഉണ്ടാകില്ല. 2 കണ്‍ട്രീസിന് രചന നിര്‍വഹിച്ച റാഫി ആണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്.

അതേസമയം പുതുവര്‍ഷത്തില്‍ ദിലീപിന്റെ ആദ്യറിലീസായി വോയ്‌സ് ഒഫ് സത്യനാഥന്‍ എത്തും. റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ നന്ദകുമാര്‍ ആണ് നായിക. ജോജു ജോര്‍ജ് , മകരന്ദ് ദേശ് പാണ്ഡെ, ജഗപതി ബാബു എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരം അനുപം ഖേറും പ്രധാന വേഷത്തില്‍ എത്തുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.