Wed. Jan 22nd, 2025

ടാറ്റാസണ്‍സ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്‍.കെ കൃഷ്ണകുമാര്‍ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.1965 ല്‍ ടാറ്റാഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് കൃഷ്ണകുമാര്‍. സാമൂഹിക സേവനങ്ങള്‍ നടത്തുന്ന ടാറ്റാ ഗ്രൂപ്പിന്റെ രണ്ട് ട്രസ്റ്റുകളില്‍ അംഗമാണ്. 2009 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

മാനുഷിക മൂല്യങ്ങള്‍ കാത്ത് സൂക്ഷിച്ച മികച്ച വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ടാറ്റാ ഗ്രൂപ്പും കേരളവുമായ ബന്ധം ദൃഢമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു കൃഷ്ണകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.