Wed. Jan 22nd, 2025

61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനിക്കാനുള്ള സ്വര്‍ണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചയ്ക്ക് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കും. കലോത്സവത്തില്‍ പങ്കെടുക്കുന്ന ജില്ലാ ടീമുകളില്‍ ആദ്യം സംഘം ഉച്ചയോടെ കോഴിക്കോട്ടെത്തും. പത്തു മണിക്ക് രജിസ്ട്രേഷന്‍ തുടങ്ങും. റോഡ് ഷോ, വിളംബര ജാഥ എന്നിവയും ഇന്ന് നടക്കും. 

അതേസമയം ലഹരി മാഫിയകളുടെ പ്രവര്‍ത്തനത്തിന് തടയിടാന്‍ കോഴിക്കോട് സിറ്റി പൊലീസ്.  15 ഡിവൈഎസ്പിമാര്‍, 30 സിഐമാര്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ഇവര്‍ക്ക് പുറമെ ലഹരിവേട്ടയില്‍ പരിശീലനം നേടിയ ഡാന്‍സാഫ് ടീം. എന്നിവര്‍ തയ്യാറായി. പുര്‍ണ്ണ നിരീക്ഷണം ഉള്‍പ്പെടെ നഗരത്തെ സുരക്ഷിത ഇടമാക്കി മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കമായി. രണ്ടായിരം പൊലീസുകാരെയാണ് പ്രത്യേകമായി നിയോഗിക്കുന്നത്. കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇടങ്ങള്‍ പൂര്‍ണ്ണമായും സിസിടിവി നിരക്ഷീണിലാക്കാനാണ് പൊലീസിന്റെ തീരുമാനം. 

വേദികള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ക്യൂ ആര്‍ കോഡ് സംവിധാനം സൈബര്‍ പൊലീസ് വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ കലോത്സവ വേദികള്‍ക്ക് മുന്നിലെ റോഡുകളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ബീച്ചിലും പ്രധാന ഗ്രൗണ്ടുകളിലും മാത്രമാണ് പാര്‍ക്കിംഗ് അനുവദിക്കുക.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.