Wed. Jan 22nd, 2025

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോല്‍വിയോടെ തുടക്കം. ലെന്‍സിനോട്  ഒന്നിനെതിരെ മൂന്ന് ഗോളിനാണ് എംബാപ്പയുടെയും  കൂട്ടരുടേയും തോല്‍വി. 

യണല്‍ മെസിയും നെയ്മറും ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്. എക്കിറ്റിക്കെയാണ് പിഎസ്ജിയുടെ ഏക ഗോള്‍ നേടിയത്. ലെന്‍സിനായി ഫ്രാന്‍ങ്കോസ്‌കി, ഓപ്പണ്‍ഡ, മൗറിസ് എന്നിവര്‍ ഗോള്‍ നേടിയത്. 

ലോകകപ്പിന് ശേഷം  ആദ്യ മത്സരനിറങ്ങിയ നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത് തിരിച്ചടിയായി. അതേസമയം ലോകകപ്പിന് ശേഷം  മെസി ഇതുവരെ പാരീസിലേക്ക് തിരികെ വന്നിട്ടില്ല. അര്‍ജന്റീനയിലെ പുതുവര്‍ഷ ആഘോഷത്തിന് ശേഷം മാത്രമേ മെസി ടീമിനൊപ്പം ചേരൂ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.