ജൂതരാഷ്ട്രവുമായുള്ള ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പാസാക്കിയ ഒമാന്‍ പാര്‍ലമെന്റിന്റെ നടപടി ഇസ്രായേല്‍ ഭരണകൂടത്തിന് തിരിച്ചടിയായി. ഒമാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇസ്രായേല്‍ ശ്രമങ്ങള്‍ ശക്തമായി തുടരുന്നതിനിടെ ഒമാന്‍ പാര്‍ലമെന്റിന്റെ നടപടി.
ജൂത രാഷ്ട്രത്തിനെതിരായ രാജ്യത്തിന്റെ ബഹിഷ്‌കരണം വ്യാപകമാക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ഒമാന്‍ പാര്‍ലമെന്റ് പുതിയ നിയമം പാസ്സാക്കിയത്.
ഒമാന്‍ പാര്‍ലമെന്റിലെ നിരവധി അംഗങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതി പാര്‍ലമെന്റ് അംഗീകരിക്കുകയായിരുന്നു. സ്പോര്‍ട്സ്, വിനോദം, വാണിജ്യം തുടങ്ങിയ മേഖലകളിലും ഇസ്രായേലുമായി സഹകരണം പാടില്ലെന്നാണ് നിയമത്തില്‍ പറയുന്നത്.